തളിപ്പറമ്പിൽ ട്വിസ്റ്റ്; കെ. സുധാകരനുമായി കൂടിക്കാഴ്ച നടത്തി ടി.കെ. ഗോവിന്ദൻ 

MARCH 20, 2026, 6:22 AM

കണ്ണൂരിൽ തളിപ്പറമ്പ് മണ്ഡലത്തിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ നിർണായക നീക്കവുമായി യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ടി.കെ. ഗോവിന്ദൻ. അദ്ദേഹം കെ. സുധാകരനുമായി കൂടിക്കാഴ്ച നടത്തി എന്നാണ് ലഭിക്കുന്ന വിവരം.

സുധാകരന്റെ പിന്തുണ ഉറപ്പാക്കിയെന്നാണ് ഗോവിന്ദന്റെ പ്രതികരണം. സുധാകരന്റെ നടാലിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. ത്രിവർണ ഷാൾ അണിയിച്ച് ഗോവിന്ദനെ സ്വീകരിച്ച സുധാകരൻ, തെരഞ്ഞെടുപ്പിൽ പൂർണ പിന്തുണ വാഗ്ദാനം ചെയ്തതായി അദ്ദേഹം അറിയിച്ചു. തളിപ്പറമ്പിൽ ഗോവിന്ദന് വേണ്ടി സുധാകരൻ പ്രചാരണത്തിന് ഇറങ്ങുമെന്നും വ്യക്തമാക്കി.

തളിപ്പറമ്പിൽ നേരത്തെ തീരുമാനിച്ച സ്ഥാനാർഥിയെ മാറ്റിയാണ് സിപിഐഎം വിട്ട് എത്തിയ ടി.കെ. ഗോവിന്ദനെ പിന്തുണയ്ക്കാൻ യുഡിഎഫ് തീരുമാനിച്ചത്. എന്നാൽ ഈ നീക്കത്തിന് പിന്നാലെ കോൺഗ്രസ് അകത്ത് തന്നെ വിമത സാധ്യതകൾ ഉയർന്നിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam