തൃശ്ശൂർ: ആംബുലൻസ് എത്താൻ വൈകിയതിനെ തുടർന്ന് ട്രയിൻ യാത്രക്കാരൻ മരിച്ച സംഭവത്തിൽ അന്വേഷണം റെയിൽവേ സിഐക്ക് കൈമാറി.
കേസിന്റെ ഗൗരവം കണക്കിലെടുത്താണ് അന്വേഷണം സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറിയത്. പൊലീസ് എസ്പി ഷഹിൻ ഷാ ആണ് അന്വേഷണം സിഐക്ക് കൈമാറിയത്.
ഷൊർണൂർ റെയിൽവേ സി.ഐ രമേഷിനാണ് അന്വേഷണ ചുമതല. നേരത്തെ തൃശ്ശൂർ റെയിൽവേ എസ്ഐ നൗഷാദിനായിരുന്നു ചുമതല.
കഴിഞ്ഞദിവസം സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് ആംബുലൻസ് എത്താൻ വൈകിയതിനെത്തുടർന്ന് ചാലക്കുടി മാരാങ്കോട് സ്വദേശി ശ്രീജിത്ത് ഹൃദയാഘാതം മൂലം മരിച്ചത്.
ആംബുലൻസ് ലഭിക്കാതെ അരമണിക്കൂറോളമാണ് മുളങ്കുന്നത്തുകാവ് റെയിൽവേ പ്ലാറ്റ്ഫോമിൽ ശ്രീജിത്തിന് കിടക്കേണ്ടി വന്നത്. സംഭവത്തിൽ നാട്ടുകാരും കുടുംബവും വലിയ പ്രതിഷേധമുയർത്തിയിരുന്നു. തുടർന്നാണ് അന്വേഷണം എസ്ഐ ക്കും ശേഷം സിഐക്കും കൈമാറിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
