ഇന്ന് ചിങ്ങം ഒന്ന്, മലയാളി പ്രതീക്ഷയോടെ കാത്തിരുന്ന സമൃദ്ധിയുടെ പുതുവത്സരം. പഞ്ഞക്കര്‍ക്കിടകം കഴിഞ്ഞു പൊന്നിന്‍ ചിങ്ങം പുലര്‍ന്നിരിക്കുകയാണ്. പത്ത് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഓണത്തിന് വേണ്ടിയുള്ള ഒരു വര്‍ഷത്തെ കാത്തിരിപ്പ് കൂടിയാണ് മലയാളിക്ക് ചിങ്ങം. ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്.
ഇന്ന് ശബരിമല സന്നിധാനത്ത് വൻ ഭക്തജനതിരക്ക് ആണ് രേഖപ്പെടുത്തിയത് . ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ പമ്പാ സ്നാനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തീർഥാടകർ വഴുതി വീഴുന്ന സാഹചര്യം ഉള്ളതിനാൽ പരമ്പരാഗത പാതയ്ക്ക് പകരം സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് മലകയറാൻ അനുവദിക്കുന്നത്. ശബരിമല കീഴ്ശാന്തിമാരുടെയും പമ്പാ മേൽശാന്തിയുടെയും നറുക്കെടുപ്പും ഇന്ന് നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
