ചെ്‌ന്നൈ: അയല്‍ സംസ്ഥാനങ്ങളിലേക്ക് പാറക്കല്ലുകള്‍, എംസാന്റ്, മെറ്റല്‍ തുടങ്ങിയ നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍.
മൂന്ന് മാസത്തേക്ക് ആണ് വിലക്ക് ഏര്‍പ്പെടുത്തിയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള എം സാന്റിനെ ആശ്രിക്കുന്ന കേരളം, കര്‍ണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളെ വിലക്ക് കാര്യമായി ബാധിക്കും. ഖനനവകുപ്പ് മന്ത്രിയും ജിയോളജി ഉദ്യോഗസ്ഥന്‍മാരുമായി മുഖ്യമന്ത്രി വിജയ് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം.
അതിര്‍ത്തി ജില്ലകളിലെ കലക്ടര്‍മാരോടും പൊലീസ് ഉദ്യോഗസ്ഥരോട് ജാഗ്രത പുലര്‍ത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ എല്ലാവകുപ്പുകളലെയും ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കി. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ തമിഴ്‌നാട് പ്രിവന്‍ഷന്‍ ഓഫ് ഇല്‍ലീഗല്‍ മൈനിങ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സ്‌റ്റോറേജ് ഓഫ് മിനറല്‍സ് ഡീലേഴ്‌സ് നിയമപ്രകാരം കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
വിലക്ക് പ്രാബല്യത്തില്‍ വന്നതോടെ ദേശീയ പാത നിര്‍മാണം, വിഴിഞ്ഞം വികസനം തുടങ്ങി നിരവധി പദ്ധതികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
