കൈക്കൂലി കേസ്: തിരൂർ നഗരസഭയിലെ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

JUNE 15, 2026, 10:05 PM

മലപ്പുറം: വെൽനസ് സെന്ററിന് ലൈസൻസ് നൽകുന്നതിനായി കൈക്കൂലി വാങ്ങിയ കേസിൽ തിരൂർ നഗരസഭയിലെ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ മലപ്പുറം വിജിലൻസിന്റെ പിടിയിലായി.

തിരുവനന്തപുരം നെയ്യാറ്റിൻകര വഴുതൂർ സ്വദേശി ജി.വി. വിനോദ് കുമാറിനെയാണ് (47) വിജിലൻസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഉദ്യോഗസ്ഥനെ നഗരസഭയിൽ നിന്നും സസ്‌പെൻഡ് ചെയ്തതായി തിരൂർ നഗരസഭാധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി അറിയിച്ചു.

നഗരസഭാ പരിധിയിൽ കന്മനം സ്വദേശി ആരംഭിച്ച ആയുർവേദിക് വെൽനസ് സെന്ററിന് ലൈസൻസ് അനുവദിക്കുന്നതിനാണ് വിനോദ് കുമാർ  കൈക്കൂലി വാങ്ങിയത്. സർട്ടിഫിക്കറ്റുകൾ ശരിയാക്കി നൽകുന്നതിനായി പരാതിക്കാരനെ ഫോണിൽ വിളിച്ച് 3,000 രൂപ നേരിട്ടും, 1,300 രൂപ ഗൂഗിൾപേ വഴിയും കൈപ്പറ്റിയതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.

vachakam
vachakam
vachakam

ഇതേ കേസിൽ തിരൂർ നഗരസഭയിലെ താത്കാലിക വാച്ച്മാൻ ഷിഹാബുദ്ദീൻ, ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് എന്നിവരെ കഴിഞ്ഞ ജനുവരിയിൽ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു.

ഇവരെ ചോദ്യം ചെയ്തതിനെ തുടർന്ന് നടത്തിയ വിശദമായ തുടരന്വേഷണത്തിലാണ് ഒന്നാം പ്രതിയായ വിനോദ്കുമാറിന്റെ പങ്ക് വ്യക്തമായതും ഇപ്പോൾ അറസ്റ്റിലേക്ക് നയിച്ചതും. അറസ്റ്റിലായ പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam