തിരുവനന്തപുരം: തിരുമല ബിജെപി കൗൺസിലർ തിരുമല അനിൽ ജീവനൊടുക്കിയതായി റിപ്പോർട്ട്. ശനിയാഴ്ച രാവിലെയാണ് തിരുമല അനിലിനെ ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം അനിലിൻ്റെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. കുറിപ്പിൽ ബിജെപിക്കെതിരെ പരാമർശമുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.
പ്രദേശത്തെ സഹകരണ ബാങ്കിന് അനിൽ നേതൃത്വം നൽകിയിരുന്നു. ഈ ബാങ്ക് സാമ്പത്തികമായി തകർന്നു. എന്നാൽ വിഷയത്തിൽ പാർട്ടി സംരക്ഷണം നൽകിയില്ലെന്നാണ് അനിലിൻ്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
