യുവതിയും നവജാതശിശുവും ലോഡ്ജിൽ മരിച്ചനിലയിൽ 

JUNE 30, 2026, 8:18 AM

തൃശ്ശൂർ: യുവതിയെയും നവജാതശിശുവിനെയും തൃശ്ശൂരിലെ ലോഡ്ജിൽ  മരിച്ച നിലയിൽ കണ്ടെത്തി. എടമുട്ടം സ്വദേശി ജ്യോതി (30) ആണ് മരിച്ചത്.

സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ദുരൂഹത സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

പ്രസവിക്കാൻ വേണ്ടിയാവാം യുവതി മുറി എടുത്തതെന്ന് പൊലീസ് സംശയിക്കുന്നു. മരണകാരണം വ്യക്തമല്ല.

vachakam
vachakam
vachakam

ജൂൺ 27നാണ് ജ്യോതി സുഹൃത്തിനൊപ്പമെത്തി ലോഡ്ജിൽ മുറിയെടുത്തത്. ശനിയാഴ്ച മുറിയെടുത്ത യുവതി മൂന്ന് ദിവസമായിട്ടും പുറത്തിറങ്ങിയിരുന്നില്ല.

ഇന്ന് സുഹൃത്ത് എത്തി മുറി തുറക്കാനായി ശ്രമിച്ചപ്പോൾ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. പിന്നാലെ പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരം അറിയിച്ചു. ഇവർ എത്തി മുറി പൊളിച്ച് അകത്ത് കടന്നപ്പോൾ യുവതിയെയും ചോര കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam