തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന്  ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ്

FEBRUARY 8, 2026, 11:44 PM

തൃശൂര്‍:  തൃശൂരില്‍ ബിജെപിക്ക് ഭീഷണി ഉയര്‍ത്തി മുന്‍ ജില്ലാ പ്രസിഡന്റ് തന്നെ രം​ഗത്ത്. തൃശൂര്‍ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ശ്രീശന്‍ അടിയാട്ട് പറഞ്ഞു. 

സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച് ശ്രീശനെ 2009ല്‍ ബിജെപി പുറത്താക്കിയിരുന്നു.   '2009ല്‍ ഇല്ലാത്ത കാര്യത്തിന്റെ പേരിലാണ് പാർട്ടി തനിക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്. ഞാന്‍ സാമ്പത്തികക്രമക്കേട് നടത്തിയെന്നാണ് അന്ന് പാര്‍ട്ടി പറഞ്ഞത്.

സത്യത്തില്‍ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. അത്തരമൊരു ആരോപണം ഉയര്‍ന്നുവന്നിട്ടും തന്നോട് വിശദീകരണം ചോദിക്കാനോ അന്വേഷണം നടത്താനോ പാര്‍ട്ടി അന്ന് തയ്യാറായിരുന്നില്ല. ഒരു ചോദ്യവുമില്ലാതെ പുതുതായി വന്ന പ്രസിഡന്റ് എന്നെ സസ്‌പെന്‍ഡ് ചെയ്യുകയാണ് ചെയ്തത്.

vachakam
vachakam
vachakam

അതിന് ശേഷം ഇത്രയും വര്‍ഷമായിട്ടും തിരിച്ചെടുക്കാനുള്ള നടപടികളിലേക്ക് പാര്‍ട്ടി കടന്നിട്ടില്ല. 17 വര്‍ഷം കഴിഞ്ഞിട്ടും തിരിച്ചെടുക്കാത്ത നേതൃത്വത്തിന്റെ സമീപനത്തിനെതിരെയാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് ശ്രീശന്‍  പറഞ്ഞു. 

 ഗ്രൂപ്പിസം കാരണം നിരവധി പ്രവര്‍ത്തകര്‍ ഇപ്പോഴും പുറത്താണ്. അവർക്കുവേണ്ടിയാണ് ഈ തീരുമാനം.' ശ്രീശൻ വ്യക്തമാക്കി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam