കൊച്ചി: മൂന്നാറിലെ മില്‍ക്ക് ചില്ലിംഗ് പ്ലാന്റിനോട് അനുബന്ധിച്ച ഭൂമി തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നടപടി ശരിവച്ചു ഹൈക്കോടതി. ഇതിനെ ചോദ്യം ചെയ്ത് മില്‍മ എറണാകുളം യൂണിയന് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.
മുന്നാര്‍ ടൗണിലുള്ള രണ്ടേക്കര്‍ ഭൂമി ആദ്യം കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡിന് കൈമാറിയതും പിന്നീട് മില്‍ക്ക് ചില്ലിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി മില്‍മ എറണാകുളം യൂണിയന് നല്‍കിയതുമാണ്. ഈ ഭൂമിയില്‍ നിന്ന് 1.30 ഏക്കര്‍ ഭാഗം ബോര്‍ഡിന് തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
ഉത്തരവ് നിയമവിരുദ്ധമാണെന്നും ഭൂമിയില്‍ തങ്ങള്‍ക്ക് കൈവശാവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മില്‍മ യൂണിയന് കോടതിയെ സമീപിച്ചത്. എന്നാല്‍, ഭൂമി മില്‍മയുടെ ആവശ്യങ്ങള്‍ക്കായി മാത്രമാണ് നല്‍കിയതെന്നും, ഇപ്പോള്‍ ലൈവ്സ്റ്റോക്ക് ബോര്‍ഡിന്റെ ആവശ്യങ്ങള്‍ക്കായാണ് തിരിച്ചെടുക്കുന്നതെന്നും സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു.
കൂടാതെ, ചില്ലിംഗ് പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിനായി പമ്പ് ഹൗസ് ഉള്‍പ്പെടെയുള്ള ഭൂമിയും തിരിച്ചെടുക്കാനുള്ള തീരുമാനം ഉണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ്, സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡര്‍ പി.പി. താജുദ്ദീന് എന്നിവര്‍ കോടതിയില്‍ ഹാജരായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

നിതിൻ രാജിന്റെ മരണം : സിറ്റി കമ്മീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോൺഗ്രസിന്റെ മുഖ്യമന്ത്രി എറണാകുളത്ത് നിന്നും വേണമെന്ന നിലപാട് തിരുത്തി മുഹമ്മദ് ഷിയാസ്
വോട്ടെടുപ്പ് ദൃശ്യം മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ
ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണം; ഉന്നത തല അന്വേഷണം വേണമെന്ന് രമേശ്