കൊച്ചി: തേവര കോന്തുരുത്തി പുഴ പുറമ്പോക്കിൽ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാനുള്ള നടപടിക്കെതിരെ 17 കുടുംബങ്ങൾ ഹൈക്കോടതിയെ സമീപിച്ചു.
50 വർഷത്തിലേറെയായി താമസിക്കുന്ന തങ്ങളുടെ വീടുകളിൽ നിന്നാണ് ഒഴിപ്പിക്കാൻ ശ്രമിക്കുന്നതെന്നും, തങ്ങളുടെ വാദം കേൾക്കാതെയാണ് നടപടി സ്വീകരിച്ചതെന്നും ഹർജിയിൽ ആരോപിക്കുന്നു.
ഹർജി ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ബെഞ്ചിലെത്തിയെങ്കിലും വിഷയത്തിൽ കോടതിയലക്ഷ്യ ഹർജി പരിഗണനയിലുണ്ടെന്ന് കോർപറേഷൻ അറിയിച്ചതിനെ തുടർന്ന്, കേസ് തുടർനടപടികൾക്കായി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് മാറ്റി.
ആകെ 126 കുടുംബങ്ങളെ പെരുവഴിയിലാക്കുന്ന നടപടിയാണ് അധികൃതർ സ്വീകരിക്കുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. അധികൃതരും പ്രാദേശിക രാഷ്ട്രീയക്കാരും തെറ്റിദ്ധരിപ്പിച്ചുവെന്നാരോപണവും ഹർജിയിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
