ഓണാഘോഷത്തിനിടെ മദ്യപിച്ച് ജോലിയിൽ വീഴ്ച വരുത്തി; 3 പൊലീസ് ഓഫീസർമാർക്ക് സസ്പെൻഷൻ

AUGUST 24, 2026, 9:53 PM

തിരുവനന്തപുരം: ഓണാഘോഷത്തിനിടെ മദ്യപിച്ച് ജോലിയിൽ വീഴ്ച വരുത്തിയ 3 പൊലീസ് ഓഫീസർമാർക്ക് സസ്പെൻഷൻ. അടിച്ചു ഫിറ്റായി ഓണം ആഘോഷിക്കുന്നതിനിടെ സ്റ്റേഷനിലെത്തിയ പൊലീസ് മേധാവിയെ കണ്ട് ഒരാൾ ഇറങ്ങിയോടി. മറ്റ് രണ്ട് പേർ സല്യൂട്ട് ചെയ്യാൻ പോലും മറന്നു. പിന്നാലെയാണ് ജോലിയിൽ വീഴ്ച വരുത്തിയ 3 പേരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

അരുവിക്കര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ അച്ചു ശങ്കർ, പ്രശാന്ത്, അനിൽകുമാർ എന്നിവർക്കെതിരെയാണ് അച്ചടക്ക നടപടിയെടുത്തിരിക്കുന്നത്.ഞായറാഴ്ച നടന്ന ഓണാഘോഷത്തിലാണ് 3 പൊലീസുകാർ മദ്യലഹരിയിൽ പങ്കെടുത്തത്. ഇതിനിടെ റൂറൽ ജില്ലാ പൊലീസ് മേധാവി പ്രശാന്തൻ കാണി സ്റ്റേഷനിൽ മിന്നൽ സന്ദർശനത്തിനെത്തി.

തുടർന്ന്, മേലുദ്യോഗസ്ഥനെ കണ്ടതിന്റെ പരിഭ്രാന്തിയിൽ പൊലീസുകാർ സല്യൂട്ട് ചെയ്യാൻ പോലും മറന്നു.പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ എസ്പി ഇവരെ ചോദ്യം ചെയ്യുന്നതിനിടെയാണ് മൂന്നാമൻ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയത്.മദ്യപിച്ചിട്ടുണ്ടോയെന്ന് എസ്പി ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു പൊലീസുകാരുടെ മറുപടി.അതേസമയം, മറ്റു കേസുകളൊന്നും ഇല്ലാത്തതിനാൽ പൊലീസുകാരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയില്ല. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam