പത്തനത്തിട്ട: മദ്യപിച്ച് വാഹനമോടിച്ച മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ.സുമൻ, പ്രിയേഷ് , രാഹുൽ എന്നീ മൂന്ന് സിവിൽ പൊലീസ് ഓഫീസർമാർക്കാണ് സസ്പെൻഷൻ നൽകിയിട്ടുള്ളത്.
ലഹരി പിടികൂടുന്ന ഡാൻസാഫ് സംഘത്തിലുള്ളവരാണ് മൂന്നുപേരും.ഇവർക്കെതിരെ പൊലീസ് കേസും എടുത്തിട്ടുണ്ട്.മദ്യപിച്ച് ലക്ക് കെട്ട് പോലീസ് വാഹനം ഓടിച്ചതിലാണ് നടപടി. മദ്യപിച്ച് വാഹനമോടിച്ചത് നാട്ടുകാർ തടഞ്ഞതോടെ ഒരു പൊലീസുകാരൻ ഇറങ്ങിയോടുകയും ചെയ്തു. വാഹനമോടിച്ച പോലീസ് ഉദ്യോഗസ്ഥൻ പ്രിയേഷ് വൈദ്യ പരിശോധനയിൽ മദ്യപിച്ചെന്നു തെളിഞ്ഞിട്ടുണ്ട്.
അതേസമയം, ഇവരോടിച്ച പൊലീസ് വാഹനം ഓട്ടോയിൽ ഇടിക്കാൻ പോയപ്പോൾ വനിത ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിടയ്ക്കാണ്.ദൃശ്യങ്ങൾ അടക്കം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഇവർക്കെതിരെ നടപടി എടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
