തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന് ഗവർണർ പ്രഖ്യാപിച്ചു. നിയമസഭയിൽ നടന്ന നയപ്രഖ്യാപന പ്രസംഗത്തിലായിരുന്നു സുപ്രധാന പ്രഖ്യാപനം.
ഉന്നത വിദ്യാഭ്യാസ മേഖലയെ മികവിന്റെ ആസ്ഥാനങ്ങളാക്കി മാറ്റുമെന്നും ഗവർണർ വ്യക്തമാക്കി. വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിനും ഗുണമേന്മ ഉയർത്തുന്നതിനും സർക്കാർ പ്രത്യേക ശ്രദ്ധ നൽകുമെന്നും പ്രസംഗത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആവശ്യത്തിന് പ്ലസ് വൺ സീറ്റുകൾ അനുവദിക്കുമെന്നും ഗവർണർ അറിയിച്ചു. വിദ്യാർത്ഥികൾക്ക് പഠനാവസരങ്ങൾ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
