കണ്ണൂർ: പൊലീസിനെ ഭീഷണിപ്പെടുത്തിയതിനും കയ്യേറ്റം ചെയ്തതിനും സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ഇരുപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു.
കണ്ണൂർ ചൊക്ലി ലോക്കൽ സെക്രട്ടറി ടി ജയേഷ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. പൊതുസ്ഥലത്ത് സ്ഥാപിച്ച കൊടിതോരണങ്ങൾ നീക്കം ചെയ്യാൻ എത്തിയ പൊലീസ് സംഘത്തെ ഇന്നലെ രാത്രിയാണ് സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ഉള്ളവര്‍ തടഞ്ഞത്.
കത്തികൊണ്ട് വരയ്ക്കുമെന്നും ചൊക്ലി സ്റ്റേഷനിൽ നിന്നെയൊന്നും നിർത്തില്ലെന്നും പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന് എഫ്ഐആറിൽ പറയുന്നു.
ഏഴ് വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്. പൊലീസാണ് മർദിച്ചതെന്ന് ആരോപിച്ച് ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ ചികിത്സ തേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്