ഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനത്തിൽ ആകെ മരണം പതിമൂന്നായി ഉയർന്നതായി റിപ്പോർട്ട്. സ്ഫോടനത്തിൽ പൊള്ളലേറ്റ് ഡൽഹിയിലെ എൻഎൻജെപി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഒരാളാണ് ഇന്ന് മരിച്ചത്.
ശരീരത്തിൽ 70 ശതമാനത്തിലേറെ പൊള്ളലേറ്റ ബിലാൽ എന്നയാളാണ് മരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ 12 മരണം ആയിരുന്നു സ്ഥിരീകരിച്ചത്.
വ്യാഴാഴ്ച പുലർച്ചെയാണ് ബിലാലിൻ്റെ മരണത്തെക്കുറിച്ചുള്ള വിവരം ആശുപത്രിയിൽ നിന്ന് ലഭിച്ചതെന്ന് ഡൽഹി പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം പിന്നീട് നടത്തുമെന്നും അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
