ന്യൂഡൽഹി: സ്ത്രീകളുടെ പാർട്ടി പദവിയെ പുരുഷനേതാവുമായുള്ള ബന്ധത്തോട് ചേർത്തുവയ്ക്കുന്ന പ്രവണത ഇടതുപാർട്ടികളിൽ ഉൾപ്പെടെ ഉണ്ടെന്ന് സിപഐ നേതാവ് ആനിരാജ.
ഒരു സ്ത്രീ പൊതു രംഗത്തേക്ക് വരുമ്പോൾ ഭർത്താവ്-ഭാര്യ, അച്ഛൻ-മകൾ, സഹോദര-സഹോദരി ബന്ധങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സ്ത്രീയെ പുരുഷനാമത്തിൽ അഭിസംബോധന ചെയ്യുന്ന പ്രവണതയുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.
എത്ര മുതിർന്ന സ്ഥാനത്തെത്തിയാലും സ്ത്രീവിരുദ്ധ രീതി ഇടതുപക്ഷപാർട്ടികളിലുൾപ്പെടെ ഉണ്ട്. പുരുഷാധിപത്യ മനോഭാവത്തിന്റെ പ്രതിഫലനമാണത്. അത് അത്തരത്തിൽ നിലനിർത്തുന്നതിൽ മാധ്യമങ്ങൾക്കും ഒരു പരിധിവരെ പങ്കുണ്ട്.
എന്റെ പേരെഴുതുമ്പോൾ ഡി. രാജയുടെ ഭാര്യയാണെന്ന് എഴുതും. ഡി. രാജ ഭർത്താവാകുന്നതിനു മുമ്പും ഞാൻ ദേശീയതലത്തിൽ വനിതകൾക്കിടയിൽ പ്രവർത്തിച്ചിട്ടുണ്ട്, അതൊന്നും കണക്കാക്കുന്നില്ല.
നേതാവായി മാറിയാലും സ്ത്രീകളെയും അവരുടെ വ്യക്തിത്വത്തെയും അംഗീകരിക്കാൻ മടിക്കുന്നവരും രാഷ്ട്രീയ പാർട്ടികൾ മുതൽ മാധ്യമ മേഖല വരെയുണ്ടെന്ന് ആനിരാജ നേരത്തെ വിമർശിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്