കോട്ടയം: സ്വകാര്യ ബസ് മേഖലയെ സർക്കാർ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രഖ്യാപിച്ച സ്വകാര്യ ബസ് സമരം ആരംഭിച്ചു. കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ പൂര്‍ണമായും ആലപ്പുഴ ജില്ലയില്‍ ഭാഗികമായും സമരം തുടരുകയാണ്.
'പ്രിയദർശനി' പദ്ധതി വന്നതോടെ തകർച്ചയിലായ സ്വകാര്യ ബസ് വ്യവസായത്തെ നിലനിർത്താൻ സർക്കാർ സഹായം നൽകണം. കിലോമീറ്ററിന് 55 രൂപ വാടകയ്ക്ക് സർക്കാർ സ്വകാര്യ ബസ്സുകള്‍ ഏറ്റെടുക്കണം എന്നിങ്ങനെയാണ് ആവശ്യങ്ങള്‍.
സ്ത്രീ സൗജന്യയാത്ര മൂലം സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും കണ്ട് ബസ് ഉടമകള്‍ നിവേദനം നല്‍കിയിരുന്നു. എന്നിട്ടും പരിഹാരമാകാത്ത സാഹചര്യത്തിലാണ് പണിമുടക്ക്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
