കൊല്ലം: ‘ബിര്‍ണാണി ശങ്കുവിനെ അംഗനവാടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു’ എന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തയ്‌ക്കെതിരെ മന്ത്രി ബിന്ദു കൃഷ്ണ ഡിജിപിക്ക് പരാതി നൽകി. മന്ത്രിക്കെതിരായ ട്രോളിന്റെ ഭാഗമായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് നടപടി.
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ അഡ്വ. ത്രിദീപ് കുമാർ നൽകിയ പരാതിയിൽ, സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. “ബിരിയാണി ശങ്കുവിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ശുപാർശ ചെയ്തു” എന്ന തരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം ബിന്ദു കൃഷ്ണ, ബിരിയാണി ശങ്കു രാധാമണി ചേച്ചിയുടെ കൊച്ചുമകനാണെന്ന് പറഞ്ഞിരുന്നു. എന്നാൽ പിന്നാലെ ശങ്കു തന്നെ വീഡിയോയിലൂടെ രംഗത്തെത്തി, “ഞാൻ രാധാമണി ചേച്ചിയുടെ കൊച്ചുമോനല്ല, എന്റെ അമ്മാമ്മ ഓമനയാണ്” എന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ മന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് നിരവധി ട്രോൾ വീഡിയോകളും പോസ്റ്റുകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഈ സംഭവത്തിന് പിന്നാലെയാണ് ‘ബിരിയാണി ശങ്കുവിനെ അംഗനവാടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു’ എന്ന തരത്തിലുള്ള വ്യാജ പോസ്റ്റുകളും പ്രചരിക്കാൻ തുടങ്ങിയത്. ഇതിനെതിരെയാണ് മന്ത്രി ഡിജിപിയുടെ ഇടപെടൽ തേടിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
