സൗദിയില്‍ വാഹനം ഒട്ടകത്തിലിടിച്ച് അപകടം; ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

SEPTEMBER 13, 2026, 2:19 AM

ദമ്മാം: സൗദിയില്‍ വാഹനം ഒട്ടകത്തിലിടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കിഴക്കന്‍ സൗദിയിലെ സൗദി-ഖത്തര്‍ അതിര്‍ത്തിക്ക് അടുത്ത് അല്‍ഹസ സല്‍വാ റോഡിലാണ് ഇന്ന് പുലര്‍ച്ചെയോടെ അപകടം നടന്നത്.

കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജിവനക്കാരായ നാലു പേര്‍ രാവിലെ ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടയിലാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ ഒട്ടക കൂട്ടത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

മൂന്ന് പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനം പൂര്‍ണമായും തകര്‍ന്നു. തെലങ്കാന ഹൈദരാബാദ് സ്വദേശിയായ ഗംഗാരജം സുനഗപക്ക (52) എന്നയാളാണ് മരിച്ച ഇന്ത്യന്‍ സ്വദേശി. മറ്റു രണ്ട് പേര്‍ പാക്കിസ്താന്‍ സ്വദേശികളുമാണ്.

vachakam
vachakam
vachakam

ഹസന്‍ അക്തര്‍ അസീസുറഹ്മാന് (49), റിസ് വാന്‍ അലി ഷേര്‍റഹ്മാന്‍ (47) എന്നിവരാണ് മരിച്ച പാക്കിസ്താന്‍ സ്വദേശികള്‍. ബംഗ്ലാദേശ് സ്വദേശിയായ ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒ.ഐ.സി.സി വെല്‍ഫയര്‍ വിഭാഗം ഭാരവാഹി പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തില്‍ ഇന്ത്യകാരന്‍റെ നിയമ നടപടികള്‍ പുരോഗമിക്കുകയാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam