ആലപ്പുഴ: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരക്കെതിരെ കേസ് . സ്ത്രീത്വത്തെ അപമാനിച്ചെന്ന് എഫ്ഐആറിൽ പറയുന്നു.
ആലപ്പുഴ നഗരസഭ അധ്യക്ഷയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. നഗരത്തിലെ അനധികൃത കടകള്‍ പൊളിച്ചുനീക്കിയ നടപടിയില്‍ പ്രതിഷേധിച്ച് വ്യാപാരി-വ്യവസായി സമിതി നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതിനിടെ മോളി ജേക്കബിനെ രാജു അപ്‌സര 'പൂതന' എന്ന് വിളിക്കുകയായിരുന്നു.
സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്കാണ് നഗരസഭാ അധ്യക്ഷ പരാതി നല്‍കി. രാജു അപ്‌സരയുടേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
