കത്തി കയറി വെളിച്ചെണ്ണ വില. സംസ്ഥാനത്ത് ഇപ്പോൾ വെളിച്ചെണ്ണയുടെ വില സര്‍വകാല റെക്കോഡിലെത്തി എന്നാണ് ലഭിക്കുന്ന വിവരം. ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണയ്ക്ക് 529 രൂപയാണ് വില. മറ്റ് ബ്രാന്‍ഡുകളുടെ വില 500ന് തൊട്ടടുത്ത് എത്തി നില്‍ക്കുകയാണ് എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം കഴിഞ്ഞ ആറ് മാസത്തിനിടെ മൊത്തം വില ഇരട്ടിയില്‍ അധികം വര്‍ദ്ധിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഓണം അടുത്ത് വരുമ്പോൾ വെളിച്ചെണ്ണയുടെ വില ഇനിയും ഉയരുമോയെന്നതാണ് പ്രധാന ആശങ്ക.
എന്നാൽ കേരളം, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ തേങ്ങയുടെ ഉത്പാദനം കുറഞ്ഞതും കേരളത്തില്‍ നാളികേരത്തിന്റെ ഇറക്കുമതിയിലെ ഇടിവും വെളിച്ചെണ്ണ വില വര്‍ദ്ധിക്കാനുള്ള കാരണമായി എന്നാണ് പുറത്തു വരുന്ന വിവരം. ഈ വര്‍ഷം തുടക്കത്തില്‍ ഒരു കിലോ നാളികേരത്തിന് 33 രൂപയായിരുന്നു വില. എന്നാല്‍ നിലവില്‍ കിലോയ്ക്ക് വില 100 രൂപയോട് അടുക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്