പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പാരസെറ്റമോളിൽ കമ്പി കഷ്ണം കണ്ടെത്തിയതായി റിപ്പോർട്ട്. മണ്ണാർക്കാട് ഹെൽത്ത് സെൻ്ററിൽ നിന്ന് ലഭിച്ച പാര സെറ്റമോളിലാണ് കമ്പി കഷ്ണം കണ്ടെത്തിയത്. മണ്ണാർക്കാട് സ്വദേശി ആസിഫിൻ്റെ മകനായി വാങ്ങിച്ച മരുന്നിലാണ് കമ്പി കഷ്ണം കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം മരുന്ന് നൽകാനായി പാര സെറ്റമോൾ പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്ണം കണ്ടെത്തിയത്. ഇതിനെ തുടർന്ന് മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. സംഭവത്തിൽ നഗരസഭയും പരാതി നൽകും.
മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് ചെയർമാൻ സി മുഹമ്മദ് ബഷീർ പ്രതികരിച്ചു. മണ്ണാർക്കാട് നഗരസഭ ജനകീയ ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം നടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വയോധികൻ ജീവനൊടുക്കിയ നിലയില്‍
തിരുവമ്പാടിയിൽ ഇത്തവണ ഇടതുപക്ഷത്തിന് ജയം ഉറപ്പ്, ഭൂരിപക്ഷം പതിനായിരം കവിയും: ലിന്റോ ജോസഫ്