തൃശ്ശൂർ: സംസ്ഥാനത്ത് സ്വന്തം നിലയ്ക്ക് വൈദ്യുതി വിതരണം ചെയ്യുന്ന കോര്‍പ്പറേഷനാണ് തൃശൂര്‍.
തൃശ്ശൂർ കോർപ്പറേഷനിലെ വൈദ്യുതി വിഭാഗം ജീവനക്കാരെ വെട്ടിക്കുറച്ച തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചതായി മേയർ എംകെ വർഗ്ഗീസ്. ഉത്തരവ് ഇറങ്ങിയ സാഹചര്യം അറിയില്ലെന്ന് മേയർ വീണ്ടും ആവർത്തിച്ചു.
കോര്‍പ്പ ശമ്പളപരിഷ്കരണത്തിന്റെ പേരിലാണ് വൈദ്യുതി വിഭാഗത്തിലെ ആകെയുള്ള 229 തസ്തികകൾ 103 ആക്കി വെട്ടിക്കുറച്ച് തദ്ദേശ സ്വയംഭരണവകുപ്പ് ഉത്തരവ് ഇറക്കിയത്. ഇതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചതോടെ നഗരത്തിലെ വൈദ്യുതി വിതരണം പ്രതിസന്ധിയിലായി. ഉത്തരവ് റദ്ദാക്കണമെന്നാണ് കോർപ്പറേഷന്റെ ആവശ്യം.
ജീവനക്കാർക്ക് നേരിടേണ്ടി വന്ന പ്രശ്നം ഒറ്റക്കെട്ടായി പരിഹരിക്കേണ്ടതിന് പകരം പ്രതിപക്ഷം തന്നെ വേട്ടയാടിയെന്നും മേയർ പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാൻ ഈ മാസം 23ന് മന്ത്രിയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
