കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്കുള്‍പ്പെടെ ഊമക്കത്ത് അയച്ചത് എറണാകുളത്തുനിന്ന്.
എറണാകുളത്തെ ഒരു പോസ്റ്റ് ഓഫീസില്‍ നിന്നാണ് കത്തുകള്‍ രജിസ്‌ട്രേഡായി അയച്ചിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് കറുത്ത മാസ്‌ക് ധരിച്ച പുരുഷനാണ് കത്തുകള്‍ പോസ്റ്റ് ചെയ്തതെന്ന് വ്യക്തമായി.
രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. 33 കത്തുകള്‍ ഒരുമിച്ച് കൊണ്ടുവന്ന് രജിസ്‌ട്രേറ്റായി അയയ്ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മടങ്ങുകയായിരുന്നുവെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. വിഷയത്തില്‍ ഹൈക്കോടതിയും പരിശോധന നടത്തിയേക്കും.
നടിയെ ആക്രമിച്ച കേസിലെ വിധി വരുന്നതിന് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹൈക്കോടതി ജഡ്ജി അടക്കമുള്ളവര്‍ക്ക് കത്ത് ലഭിച്ചത്. മുൻ ഹൈക്കോടതി ജഡ്ജി കെമാൽ പാഷയ്ക്കും കത്ത് ലഭിച്ചിരുന്നു. അഭിഭാഷകനായ രാം കുമാറിൻ്റെ പേരിലായിരുന്നു ഫ്രം അഡ്രസ്. കേസിലെ വിധി വിവരങ്ങള്‍ സൂചിപ്പിക്കുന്നതായിരുന്നു കത്ത്.
നടന്‍ ദിലീപ് അടക്കം നാല് പ്രതികള്‍ കുറ്റവിമുക്തരാകുമെന്നുള്ള വിവരം ഊമക്കത്തില്‍ ഉണ്ടായിരുന്നു. വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സുഹൃത്തായ ഷേര്‍ളിയെക്കൊണ്ട് വിധി തയ്യാറാക്കിയെന്നും ദിലീപിന്റെ സുഹൃത്തായ ശരത്തിനെ കാണിച്ച് കച്ചവടം ഉറപ്പിച്ചെന്നും ഊമക്കത്തില്‍ പരാമര്‍ശിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
