തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ നേരത്തെ പ്രഖ്യാപിച്ച മിന്നൽ മാജിക് മദ്യം ഉടൻ പുറത്തിറങ്ങിയേക്കില്ല. വിശദമായ പഠനത്തിന് ശേഷം തുടർ നടപടി മതിയെന്ന് എക്സൈസ് കമ്മിഷണർ അറിയിച്ചു.
യുഡിഎഫ് സർക്കാരിൻ്റെ മദ്യനയത്തിന് അനുസരിച്ചായിരിക്കും മിന്നൽ മാജിക് വിപണിയിൽ പുറത്തിറങ്ങുന്ന കാര്യത്തിൽ തീരുമാനമാവുക. എക്സൈസ് മന്ത്രി എം. ലിജു, എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു എന്നിവർ പാലക്കാട് ഉള്ള മേനോൻപാറ പ്ലാൻ്റിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രമാകും നിർമാണ അനുമതി നൽകുകയെന്നാണ് പുറത്തുവരുന്ന വിവരം.
നേരത്തെ മുൻ എൽഡി സർക്കാരാണ് ബ്രാൻഡി ഇനത്തിൽ മിന്നൽ മാജിക് എന്ന പേരിൽ മദ്യം വിപണിയിലിറക്കാൻ തീരുമാനിച്ചത്. മലബാർ ഡിസ്റ്റിലറീസാണ് മിന്നൽ മാജിക് വിപണിയിലിറക്കാനിരുന്നത്.
നേരത്തെ മലബാർ മിസ്റ്ററി എന്ന പേരാണ് മദ്യത്തിന് ഇടാൻ നിശ്ചയിച്ചിരുന്നു. പിന്നീട് ഇത് മിന്നൽ മാജിക് എന്നാക്കി മാറ്റുകയായിരുന്നു. മിന്നൽ മാജിക് അര ലിറ്റർ ബോട്ടിലാകും ആദ്യം വിപണിയിലെത്തുകയെന്നായിരുന്നു മുൻ സർക്കാർ പറഞ്ഞിരുന്നത്.സർക്കാർ മദ്യമായ ജവാൻ പോലെ തന്നെ താരതമ്യേന വില കുറഞ്ഞതാകും പുതിയ മദ്യമെന്നും വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
