തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീടിന് പിന്നില്‍ ചിതയൊരുക്കി ജീവനൊടുക്കിയ നളിനകുമാരിയുടെ ഭര്‍ത്താവ് ക്രിസ്തുദാസും അന്തരിച്ചു. ഒരു വര്‍ഷത്തോളമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം എന്നാണ് ലഭിക്കുന്ന വിവരം.
ഭര്‍ത്താവിന്റെ ദീര്‍ഘകാല ചികിത്സയെ തുടര്‍ന്നുണ്ടായ മാനസിക വിഷമത്തിലാണ് നളിനകുമാരി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് നിഗമനം. വീടിന് പിന്നില്‍ ചിതയൊരുക്കിയായിരുന്നു ശ്രമം. ഗുരുതരമായി പൊള്ളലേറ്റ നളിനകുമാരി നെയ്യാറ്റിൻകര നിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
