സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട മൂന്ന് സുപ്രധാന ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

JULY 14, 2026, 11:51 PM

എറണാകുളം: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട മൂന്ന് സുപ്രധാന ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്.

വഖഫ് ബോർഡിൽ മുസ്‌ലിം ഇതര വിഭാഗങ്ങളിൽ നിന്നുള്ള രണ്ട് അംഗങ്ങൾ വേണമെന്ന നിയമപരമായ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാവ് ഷോൺ ജോർജ് ഹർജി സമർപ്പിച്ചത്.

നിലവിൽ ബോർഡിലുള്ള മുഴുവൻ അംഗങ്ങളും മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ളവരാണ്. ചട്ടങ്ങൾ പൂർണമായും ലംഘിച്ചുകൊണ്ടുള്ള ഒരു ബോർഡ് രൂപീകരണമാണ് നടന്നതെന്നും, അതിനാൽ ഈ വഖഫ് ബോർഡ് നിയമപരമായി നിലനിൽക്കില്ലെന്നും ഹർജിയിൽ വാദിക്കുന്നു.ചട്ടവിരുദ്ധമായി രൂപീകരിച്ച ബോർഡ് അടിയന്തരമായി പിരിച്ചുവിടണമെന്നാണ് ഷോൺ ജോർജിന്റെ ഹർജിയിലെ പ്രധാന ആവശ്യം.

vachakam
vachakam
vachakam

അതേസമയം, ഹർജികളിൽ ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾക്ക് പുറമെ സംസ്ഥാന സർക്കാർ കോടതിയിൽ അറിയിക്കുന്ന നിലപാടും കേസിന്റെ തുടർന്നുള്ള ഗതിയിൽ ഏറെ നിർണായകമാകും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam