തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ നാലാമത്തെ കപ്പൽ തീരത്ത് എത്തി. ഷെൻ ഹുവ 15 ആണ് വിഴിഞ്ഞത്ത് നങ്കൂരമിട്ടത്
ഇന്ന് രാവിലെ 11.18 ഓടെയാണ് ചൈനീസ് കപ്പലായ ഷെൻ ഹുവാ 15 വിഴിഞ്ഞത്ത് തീരം തൊട്ടത്.
2 മെഗാമാക്സ് എസ് ടി എസ് ക്രയിനുകളും 3 യാർഡ് ക്രയിനുകളുമായാണ് ഷെൻ ഹുവ 15 എത്തിയത്.
കാലാവസ്ഥ അനുകൂലമാകുന്നത് അനുസരിച്ച് ക്രയിനുകൾ ഇറക്കും.
ഇതോടെ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് എത്തിച്ച ക്രയിനുകളുടെ ആകെ എണ്ണം 15 ആയി.
17 ക്രയിനുകൾ കൂടി ഉടൻ തുറമുഖത്ത് എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്