കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമായതായി റിപ്പോർട്ട്. ആശുപത്രിയിലെ സി ബ്ലോക്കിലെ ഒമ്പതാം നിലയിൽ എസിയുടെ യന്ത്രഭാഗങ്ങള്‍ സൂക്ഷിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്.
അതേസമയം ഒമ്പതാം നിലയക്ക് മുകളിലുള്ള ടെറസിൽ എസി ചില്ലര്‍ ഇൻസ്റ്റലേഷൻ നടക്കുന്നതിനിടെയാണ് തീപടര്‍ന്നതെന്നും ഉടൻ തന്നെ ജീവനക്കാര്‍ തീയണച്ചെന്നും ആശുപത്രി എജിഎംപിആര്‍ സലിൽ ശങ്കര്‍ അറിയിച്ചു. ടെറസിന്‍റെ ഭാഗത്ത് എസിയുടെ ഭാഗങ്ങള്‍ വെച്ച സ്ഥലത്ത് നിന്നാണ് തീപടര്‍ന്നത്.
ഫയർ ഫോഴ്സ് എത്തും മുമ്പേ തീ അണച്ചിരുന്നുവെന്നും രോഗികൾക്ക് ഒന്നും പ്രശ്നം ഉണ്ടായിട്ടില്ലെന്നും സലിൽ ശങ്കര്‍ പറഞ്ഞു. ആശുപത്രി പ്രവർത്തനം പൂർണതോതിൽ പുനരാരംഭിച്ചു. മുൻ കരുതൽ എന്ന നിലയിലാണ് ആളുകളെ ഒഴിപ്പിച്ചത്. നിയമ പ്രകാരമാണ് എസി ഭാഗങ്ങൾ സ്ഥാപിച്ചിരിക്കുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ; സ്കോളർ സ്പാർക്ക് പരീക്ഷ ഫലം നാളെ (എപ്രിൽ 7)
'കേട്ടാലറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണം നടക്കുന്നു'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ശോഭാ
'തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്നു'; പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക്
ഒല്ലൂരിൽ മന്ത്രി കെ. രാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി ചൂരൽമല നിവാസികൾ