തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിനെ (സിഇടി) സാങ്കേതിക സർവകലാശാലയുടെ ഘടക കോളേജാക്കി മാറ്റാനുള്ള മുൻ ഉത്തരവ് സംസ്ഥാന സർക്കാർ തിരുത്തി.
ഘടക കോളേജാക്കാനുള്ള ഉത്തരവ് നടപ്പാക്കാൻ സമിതിയെ വച്ച ഉത്തരവ് തിരുത്തുകയായിരുന്നു.നിർദേശങ്ങൾ സമർപ്പിക്കാനും വിദഗ്ധരുമായി ചർച്ച നടത്താനുമാണ് സമിതി എന്നാണ് പുതിയ ഉത്തരവ്. എതിർപ്പ് ശക്തമായ സാഹചര്യത്തിലാണ് തീരുമാനമെന്നാണ് വിവരം.
ഇതനുസരിച്ച് നേരിട്ട് ഉത്തരവ് നടപ്പാക്കുന്നതിന് പകരം, സി.ഇ.ടിയിലെ അധ്യാപകർ, വിദ്യാർത്ഥികൾ, മറ്റ് വിദഗ്ധർ എന്നിവരുമായി വിശദമായ ചർച്ചകൾ നടത്താനും നിർദേശങ്ങൾ സമർപ്പിക്കാനുമാണ് പുതിയ നിർദേശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
