'മുഖ്യമന്ത്രി പ്രതികരിക്കേണ്ട വിഷയങ്ങളിൽ മിണ്ടുന്നില്ല, വോട്ടിന് വേണ്ടി മൗനം';  രൂക്ഷ വിമർശനവുമായി എം.എൻ. കാരശ്ശേരി

FEBRUARY 11, 2026, 10:08 PM

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരനും പ്രഭാഷകനുമായ എം.എൻ. കാരശ്ശേരി രംഗത്ത്. പ്രതികരിക്കേണ്ട പല വിഷയങ്ങളിലും മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും അത് വോട്ടു രാഷ്ട്രീയത്തെ ലക്ഷ്യമിട്ടതാണെന്നും അദ്ദേഹം ആരോപിച്ചു. പച്ചക്കള്ളങ്ങൾ പറയുന്ന വെള്ളാപ്പള്ളിയെ സംരക്ഷിക്കുന്നത് വോട്ടും നോട്ടും മുൻനിർത്തിയാണെന്നും കാരശ്ശേരി വിമർശിച്ചു.

അശോകൻ ചരുവിലിന്റെ വിമർശനത്തോടും കാരശ്ശേരി പ്രതികരിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിന് അധികാരം അനിവാര്യമാണെന്ന നിലപാടാണ് അശോകൻ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കൃഷ്ണപിള്ളയും എ.കെ.ജിയും അധികാരം ലക്ഷ്യമിട്ട് രാഷ്ട്രീയത്തിൽ പ്രവർത്തിച്ചവരല്ലെന്നും കാരശ്ശേരി ചൂണ്ടിക്കാട്ടി.

എൽഡിഎഫിനെയും യുഡിഎഫിനെയും മാറിമാറി അധികാരത്തിലേറ്റുന്നത് നല്ല പ്രവണതയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ. സച്ചിദാനന്ദനും സാറാ ജോസഫിനും പോലുള്ള പ്രമുഖർ തന്റെ വാക്കുകൾ കേട്ട് പ്രതികരിക്കേണ്ട സാഹചര്യമില്ലെന്നും അവർ തനിക്കെക്കാൾ ഉയർന്ന നിലയിലുള്ളവരാണെന്നും കാരശ്ശേരി കൂട്ടിച്ചേർത്തു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam