അഗളി പഞ്ചായത്തിൽ നടന്ന  അട്ടിമറിയിൽ പ്രതിഷേധിച്ച് രം​ഗത്തെത്തിയവരിൽ ഫാദർ സേവ്യർ ഖാൻ വട്ടായിലും 

DECEMBER 29, 2025, 12:00 AM

പാലക്കാട്:  അഗളി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വൻ അട്ടിമറിയായിരുന്നു നടന്നത്. ഇതിന് പിന്നാലെ രൂക്ഷ വിമർശനവും സമൂഹത്തിന്റ  നാനാ കോണുകളിൽ നിന്നും ഉയർന്നിരുന്നു. 

തെര‍ഞ്ഞെടുപ്പ് ദിവസത്തിൽ നടന്ന വഞ്ചനയും അട്ടിമറിയും അംഗീകരിക്കാനാവില്ലെന്ന് സീറോ മലബാർ സഭയുടെ അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടർ ഫാദർ സേവ്യർ ഖാൻ വട്ടായിൽ പ്രതികരിച്ചിരുന്നു.

 അഗളി പഞ്ചായത്തിൽ യുഡിഎഫ് അംഗം എൽഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെയാണ് ഫാദർ സേവ്യർ ഖാൻ വട്ടയിൽ പ്രതികരണവുമായി രംഗത്തെത്തിയത്.

vachakam
vachakam
vachakam

അട്ടപ്പാടിയിലെ ഇടതുപക്ഷ പാർട്ടികൾ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുവെന്നും തത്വസംഹിതകൾ കാറ്റിൽപറത്തിയെന്നും ഫാദർ സേവ്യർ ഖാൻ വട്ടയിൽ പറഞ്ഞു. നടന്നത് ജനാധിപത്യ മര്യാദകളെ തകിടം മറിക്കുന്ന സംഭവമെന്നും ഫാദർ സേവ്യർ ഖാൻ പ്രതികരിച്ചു.

നന്മയെ തിന്മ എന്നും തിന്മയെ നന്മ എന്ന് വിളിക്കരുത്. ജനാധിപത്യ വിശ്വാസികളായ മലയാളികളുടെ മുന്നിൽ അട്ടപ്പാടിക്കാരുടെ തല താഴ്ന്നു പോയി. ഒരു പാർട്ടിയുടെ ചിഹ്നത്തിൽ ജയിച്ച ഒരു മെമ്പർ ഉറങ്ങി എഴുന്നേറ്റപ്പോൾ മറ്റൊരു പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായത് വഴി സമൂഹത്തിലുണ്ടാകുന്ന അപചയം എല്ലാവരെയും വേദനിപ്പിക്കണമെന്നും ഫാദർ സേവ്യർ പറഞ്ഞു. കൺമുന്നിൽ നടക്കുമ്പോൾ ഇതെല്ലാം കണ്ടിട്ട് മിണ്ടാതിരുന്നാൽ നമ്മുടെ മനസാക്ഷിയുടെ മുന്നിലും ദൈവത്തിന്റെ മുന്നിലും തെറ്റുകാരാവുമെന്നും ഫാദർ സേവ്യർ ഖാൻ വട്ടയിൽ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam