'ധൈര്യമായി നിലപാട് പറഞ്ഞതാണ് ആസിഫ് അലി ചെയ്ത മികച്ച കാര്യം'; ആസിഫ് അലിയെ പ്രശംസിച്ച് രമേഷ് പിഷാരടി

MARCH 21, 2026, 1:43 AM

പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി, നടൻ ആസിഫ് അലിയെ പ്രശംസിച്ച് രംഗത്തെത്തി. തന്നെ വിളിച്ചാൽ പ്രചാരണത്തിന് വരാമെന്ന് ആസിഫ് അലി പറഞ്ഞത് വലിയ കാര്യമാണെന്നും, അതിലൂടെ അദ്ദേഹത്തോടുള്ള സ്നേഹം കൂടി എന്നും പിഷാരടി പറഞ്ഞു.

“ആരെ കുറിച്ചെങ്കിലും നല്ലത് പറഞ്ഞാൽ തന്നെ ആക്രമണം നേരിടുന്ന സമയത്തും ധൈര്യമായി നിലപാട് പറഞ്ഞതാണ് ആസിഫ് അലി ചെയ്ത മികച്ച കാര്യം. അത് വളരെ വിലമതിക്കേണ്ടതാണ്,” എന്ന് പിഷാരടി വ്യക്തമാക്കി.

ആസിഫ് അലി സമൂഹത്തോട് ഉത്തരവാദിത്വമുള്ള ഒരാളാണെന്നും, വിളിച്ചിട്ടില്ലെങ്കിലും വരാമെന്ന് പറഞ്ഞത് വലിയ പിന്തുണയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഞാൻ വിളിച്ച് കൊണ്ടുവരുന്നതിനെക്കാൾ, വിളിച്ചാൽ വരാം എന്ന് പറഞ്ഞത് അതിലേറെ പ്രധാനമാണ്,” എന്നും പിഷാരടി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam