തിരുവനന്തപുരം: രണ്ട് കൊലപാതക കേസുകളിലെ പ്രതി തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് പിടിയിലായി.
കൊലപാതക കേസിൽ ജയിലിലായിരുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷം വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.
മുറിഞ്ഞപാലം സ്വദേശി ഷിജുവാണ് പിടിയിലായത്. മെഡിക്കൽ കോളേജ് പൊലീസിന്റെ റൗഡി ലിസ്റ്റിൽ പെട്ടിട്ടുള്ളയാളാണ് ഷിജു.
2006, 2009 എന്നീ വർഷങ്ങളിലായി മെഡിക്കൽ കോളേജ്, കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന രണ്ട് കൊലപാതക കേസുകളിൽ പ്രതിയാണ് ഇയാൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
