കോഴിക്കോട്: വീണ്ടുമൊരു മോർഫിങ്ങ് കേസുകൂടി റിപ്പോർട്ട് ചെയ്യുന്നു. പെൺകുട്ടികളുടെ ഫോട്ടോ മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളിൽ വിൽപനയെന്നാണ് പരാതി. ഇൻസ്റ്റഗ്രാം പ്രൊഫൈലുകളിൽ നിന്നാണ് പ്രതി പെൺകുട്ടികളുടെ ഫോട്ടോ ഡൗൺലോഡ് ചെയ്യുന്നത്.
കോഴിക്കോട് വള്ളിക്കുന്ന് സ്വദേശി നിതിൻ മോഹൻദാസിന് എതിരെയാണ് പരാതി. ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കണ്ടന്റുകൾ ഉൾപ്പെടുത്തിയാണ് പ്രചരിപ്പിക്കുന്നത്. പരാതിയിൽ പരപ്പനങ്ങാടി പൊലീസ് കേസെടുത്തു.
രാമനാട്ടുകര സ്വദേശിനിയായ സാന്ദ്ര സദാനന്ദൻ എന്ന യുവതിയാണ് പരാതി നൽകിയത്.
ഇക്കഴിഞ്ഞ ഏപ്രിൽ 10നാണ് വിവരം അറിയുന്നതെന്നും ഇക്കാര്യം സഹോദരനാണ് ശ്രദ്ധയിൽപ്പെടുത്തിയതെന്നും സാന്ദ്ര പറയുന്നു. മോശമായ പേരുള്ള ഗ്രൂപ്പിലാണ് ഇത്തരം ചിത്രങ്ങൾ പ്രചരിക്കുന്നത്. ചെറുപ്പത്തിൽ കണ്ടിട്ടുള്ള പരിചയമുള്ള യുവാവാണ് ഇതിന് പിന്നിൽ. ഗ്രൂപ്പിന്റെ ഡിപിയിൽ പോലും തന്റെ ചിത്രമാണെന്നും സാന്ദ്ര പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
