വടകര ലഹരിക്കേസ്; കീർത്തന ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ മുന്നിലായിരുന്നുവെന്ന് അധ്യാപകർ

JULY 27, 2026, 1:47 AM

കോഴിക്കോട്: വടകരയിലെ ലഹരി ഇടപാട് കേസില്‍ പ്രതിയായ അധ്യാപിക കാവ്യയെയും ജോലിയിൽ നിന്ന് പിരിച്ച് വിട്ടിരുന്നു.

രണ്ട് അധ്യാപികമാരും സ്‌കൂളില്‍ കരാര്‍ അടിസ്ഥാനത്തിലാണ് ജോലി ചെയ്തിരുന്നത്. ബിആർസിക്ക് കീഴിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ ആയിരുന്നു കാവ്യ.

അറസ്റ്റിന് പിന്നാലെ കീര്‍ത്തനയെ ബിആര്‍സി പിരിച്ചു വിട്ടിരുന്നു. പൊലീസ് റിപ്പോര്‍ട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കാവ്യക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 

vachakam
vachakam
vachakam

അധ്യാപികമാരുടെ ലഹരി ഇടപാട് സംബന്ധിച്ച വാർത്ത പുറത്തുവന്നപ്പോൾ ഞെട്ടലുണ്ടായെന്നാണ് ബിആര്‍സിയിലെ മറ്റ് അധ്യാപകര്‍ പറയുന്നത്. കീര്‍ത്തനയും കാവ്യയും സുഹൃത്തുക്കള്‍ ആയിരുന്നുവെന്നും എപ്പോഴും ഒന്നിച്ചാണ് ഉണ്ടായിരുന്നതെന്നും അവർ പറയുന്നു.

കീര്‍ത്തന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ ഉണ്ടായിരുന്നു. സൂംബ ക്ലാസും നടത്തിയിട്ടുണ്ട്. കീര്‍ത്തന പിടിയിലായപ്പോള്‍ കാവ്യയോട് ചോദിച്ചിരുന്നു. രണ്ട് വര്‍ഷം മുന്‍പ് അപകടത്തില്‍പ്പെട്ടപ്പോള്‍ കാവ്യയ്ക്ക് സഹായം ചെയ്തിരുന്നതാണ്. പിന്നീട് കാവ്യ ആഡംബര കാര്‍ വാങ്ങിയപ്പോള്‍ ചോദിച്ചിരുന്നു. എന്നാൽ ആങ്ങളയുടെ കാര്‍ ആണെന്നാണ് പറഞ്ഞതെന്നും അധ്യാപകര്‍ പറയുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam