കണ്ണൂർ: ആത്മഹത്യാശ്രമത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന കണ്ണൂർ സർവകലാശാലയിലെ ഗസ്റ്റ് അധ്യാപിക ആദിത്യ അനിൽകുമാർ (28) മരിച്ച സംഭവത്തിൽ ആൺസുഹൃത്തായ ശരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പന്ന്യന്നൂർ മനേക്കര സ്വദേശിയായ ശരണിനെതിരെയാണ് നടപടി.
കഴിഞ്ഞ ഞായറാഴ്ച ഗുരുതരാവസ്ഥയിൽ ആദിത്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മരണം സംഭവിച്ചത്.
ആദിത്യയെ ശരൺ മർദിച്ചതിനെ തുടർന്നുണ്ടായ മാനസിക വിഷമമാണ് ആത്മഹത്യാശ്രമത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം. യുവതിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ആദിത്യയെ മർദിച്ചെന്ന പരാതിയിൽ ശരണിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭവത്തിന്റെ എല്ലാ സാഹചര്യങ്ങളും പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
