പാർട്ടി താൽപ്പര്യങ്ങൾക്കാണ് മുൻഗണന, എല്ലാവരെയും പൂർണ്ണമായി തൃപ്തിപ്പെടുത്തി തീരുമാനങ്ങൾ എടുക്കുക സാധ്യമല്ല; രമേശ് ചെന്നിത്തല

MAY 17, 2026, 10:02 AM

തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭാ പ്രഖ്യാപനത്തിന് പിന്നാലെ, പാർട്ടി താൽപ്പര്യങ്ങൾക്കാണ് താൻ എപ്പോഴും മുൻഗണന നൽകുന്നതെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

എല്ലാവരെയും പൂർണ്ണമായി തൃപ്തിപ്പെടുത്തി തീരുമാനങ്ങൾ എടുക്കുക സാധ്യമല്ലെന്നും മുന്നണിയെയും പാർട്ടിയെയും ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായ നഷ്ടങ്ങളോ അനിഷ്ടങ്ങളോ അല്ല ഇവിടെ പ്രധാനമെന്നും ഉയർച്ചതാഴ്ചകൾ സ്വാഭാവികമാണെന്നും രമേശ് ചെന്നിത്തല ഓർമ്മിപ്പിച്ചു. ജനവിശ്വാസത്തിനനുസരിച്ച് മെച്ചപ്പെട്ട ഭരണം കാഴ്ചവെയ്ക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം.

vachakam
vachakam
vachakam

കോൺഗ്രസിനും യുഡിഎഫിനും ജനങ്ങൾ നൽകിയ വലിയ പിന്തുണയ്ക്ക് അനുസരിച്ചുള്ള മുന്നേറ്റമാണ് ലക്ഷ്യമിടുന്നതെന്നും കേരള ജനതയ്ക്ക് അഭിമാനകരമായ ഭരണം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പുതിയ യുഡിഎഫ് സർക്കാരിലെ 21 അംഗ മന്ത്രിമാരുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്പീക്കർ സ്ഥാനാർത്ഥിയായി തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർത്ഥിയായി ഷാനിമോൾ ഉസ്മാനെയും നിശ്ചയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam