തിരുവനന്തപുരം: കേരള സര്‍വകലാശാല ക്യാമ്പസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സ്ഥാപിച്ച ബാനര്‍ നീക്കം ചെയ്യേണ്ടെന്ന് സിന്‍ഡിക്കറ്റ്. ജനാധിപത്യ പ്രതിഷേധമായതിനാല്‍ സര്‍വകലാശാല ക്യാമ്പസില്‍ ബാനര്‍ വിലക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് സിന്‍ഡിക്കറ്റ്. ഭൂരിപക്ഷ നിലപാടിനോട് വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ വിയോജിച്ചു.
കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദേശ പട്ടിക നല്‍കിയിട്ടില്ലെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. സര്‍വകലാശാലയില്‍ നിന്ന് ചാന്‍സലര്‍ക്ക് ലിസ്റ്റ് നല്‍കിയിട്ടില്ല. ലിസ്റ്റ് നല്‍കാന്‍ നിയമപരമായ ബാധ്യതയില്ലെന്നും സിന്‍ഡിക്കറ്റ് യോഗത്തില്‍ വൈസ് ചാന്‍സലര്‍ നിലപാടറിയിച്ചു. സിന്‍ഡിക്കേറ്റ് യോഗത്തില്‍ ആണ് വി സി മോഹനന്‍ കുന്നുമ്മല്‍ നിലപാട് വ്യക്തമാക്കിയത്. മുന്‍പ് ലിസ്റ്റ് നല്‍കിയത് കീഴ് വഴക്കം മാത്രമെന്നും വിസി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്