തിരുവനന്തപുരം: ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ഇടപെടൽ ഫലം കണ്ടു. കൊല്ലം സ്വദേശിയും തിരുവനന്തപുരം വെള്ളായണി കാർഷിക സർവകലാശാലയിലെ വിദ്യാർത്ഥിയുമായ 23കാരന്റെ ശസ്ത്രക്രിയ പൂർത്തിയായി.
ശസ്ത്രക്രിയ പൂർത്തിയായതിന് പിന്നാലെ യുവാവിനെ ഐസിയുവിലേക്ക് മാറ്റി. ഈ യുവാവിന്റേതടക്കം നാല് ശസ്ത്രക്രിയകളാണ് ചൊവ്വാഴ്ച മെഡിക്കൽ കോളേജിൽ നടന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയാ ഉപകരണം എത്തിച്ചതോടെയാണ് തുടർനടപടിയുണ്ടായത്.
കടുത്ത വേദനയെ തുടർന്നായിരുന്നു 23കാരനായ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ യൂറോളജി വിഭാഗത്തിൽ ചികിത്സ തേടിയത്. ശസ്ത്രക്രിയ തീരുമാനിച്ചെങ്കിലും അവസാന നിമിഷം മാറ്റിവെയ്ക്കുകയായിരുന്നു.
ഉപകരണം തകരാറിലായതിനെ തുടർന്നായിരുന്നു ശസ്ത്രക്രിയ മാറ്റിയത്.
ഈ സംഭവമായിരുന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗുരുതര പ്രതിസന്ധിയെക്കുറിച്ച് തുറന്നുപറയാൻ ഡോ. ഹാരിസ് ചിറയ്ക്കലിനെ നിർബന്ധിതനാക്കിയത്. മകന്റെ പ്രായത്തിലുള്ള യുവാവിന്റെ ശസ്ത്രക്രിയ അവസാന നിമിഷം മുടങ്ങിയത് ഏറെ വേദനിപ്പിച്ചതായി ഹാരിസ് ചിറയ്ക്കൽ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്