വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമിക്കുമെന്ന് അമ്മ ഷൈലജയ്ക്ക് ഉറപ്പ് നൽകി   സുരേഷ് ഗോപി

JULY 15, 2025, 11:42 PM

തിരുവനന്തപുരം: ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമിക്കുമെന്ന് അമ്മ ഷൈലജയ്ക്ക് ഉറപ്പ് നൽകി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. 

'അമ്മയുടെ ആവശ്യങ്ങൾ ന്യായമാണ്. കോൺസുലേറ്റ് ശക്തമായി ഇടപെട്ടതിന്റെ ഭാഗമായി ഇന്നലെ സംസ്‌കാരം തടഞ്ഞു. വിപഞ്ചികയുടെ ഫോറൻസിക് റിപ്പോർട്ട് വന്ന്, കോൺസുലേറ്റ് കൂടി അപ്രൂവ് ചെയ്തല്ലാതെ മൃതദേഹം വിട്ടുകൊടുക്കില്ല.

അതിന് വേണ്ടി കാത്തിരിക്കണം. ഇന്ന് കോടതി തുറന്നാൽ ഉടൻ ഇടക്കാല ഉത്തരവ് വാങ്ങിത്തരാമെന്നാണ് കൗൺസൽ അറിയിച്ചത്. അത് വന്നാൽ ഉടൻ ഷാർജയിലേക്ക് അയച്ച് നിയമനടപടികൾ സ്വീകരിക്കും', അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

 സാധ്യമായതെല്ലാം ചെയ്യുമെന്നും സംസ്ഥാന സർക്കാരിന്റെ പിന്തുയോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam