തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യത.
ഏറ്റവും ചൂടുള്ള പാലക്കാട് ഇന്നലെ രേഖപ്പെടുത്തിയ താപനില 39.8 ഡിഗ്രി സെൽഷ്യസാണ്. ചൂട് കനക്കുമെന്ന നിർദേശം ലഭിച്ചതോടെ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകൾ താൽക്കാലികമായി നിർത്തിവെക്കാൻ കളക്ടർ ഉത്തരവിട്ടു.
കനത്ത ചൂടിൽ നിർജലീകരണം മാത്രമല്ല. ഉറക്കമില്ലായ്മ, തലവേദന തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അതേസമയം വൈദ്യുതി ഉപയോഗം കുതിച്ചതോടെ പ്രതിസന്ധി പരിഹരിക്കാനാണ് കെഎസ്ഇബി നീക്കം. അധിക നിരക്കിൽ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ ആലോചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
