തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു.കരമന തളിയിൽ കാറ്റിൽ മൂന്ന് വീടുകളുടെ മേൽക്കൂര പറന്ന് പോയി. അഖിൽ, വസന്തം, രതി എന്നിവരുടെ വീടുകളുടെ മേൽക്കൂരയാണ് കാറ്റിൽ തകർന്നത്.സംഭവ സമയം വീടുകളിൽ ആരുമില്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
ശക്തമായ മഴയിൽ കരമനയിൽ മൂന്ന് വൻ മരങ്ങൾ കടപുഴകി വീണു. പ്രദേശത്ത് വ്യാപക നാശനഷ്ടമാണ് സംഭവിച്ചത്. ജില്ലയിൽ നിരവധി വീടുകൾക്ക് കെടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുണ്ട്.
ഉയരം കൂടിയ മേഘങ്ങളിൽ നിന്ന് ഉണ്ടായ കാറ്റാണ് നാശനഷ്ടങ്ങൾ ഉണ്ടാക്കിയതെന്നാണ് അതികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞദിവസം തൃശ്ശൂരിൽ ഉണ്ടായതിന് സമാനമായ കാറ്റാണ് ഉണ്ടായത്.വരും ദിവസങ്ങളിലെയും മഴക്കൊപ്പം ഇത്തരം കാറ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
