താരസംഘടനയായ 'അമ്മ'യെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടെ നടി ലക്ഷ്മി പ്രിയക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും പരിഹാസങ്ങളും ശക്തമായിരുന്നു. ഈ സാഹചര്യത്തിൽ, യൂട്യൂബിൽ പ്രസിദ്ധീകരിച്ച ഒരു പ്രതികരണ വീഡിയോയ്ക്ക് താഴെ ലക്ഷ്മി പ്രിയ എഴുതിയ കമന്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
നടി ഉഷ ഹസീന ലക്ഷ്മി പ്രിയയെ വിമർശിക്കുന്ന വീഡിയോയെ ആസ്പദമാക്കി അൻസൂസ് മീഡിയ എന്ന യൂട്യൂബ് ചാനൽ ഒരു റിയാക്ഷൻ വീഡിയോ പുറത്തിറക്കിയിരുന്നു. അതിന് താഴെയാണ് ലക്ഷ്മി പ്രിയ തന്റെ വേദന പങ്കുവെച്ചത്.
"ഞാൻ എന്ത് ദ്രോഹമാണ് നാട്ടുകാർക്കും ഈ പറയുന്ന മനുഷ്യർക്കും ചെയ്തത് എന്ന് ആത്മാർത്ഥമായി ആരെങ്കിലും പറഞ്ഞുതന്നിരുന്നെങ്കിൽ സന്തോഷമായേനെ. ജീവിതത്തിൽ ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത ആളുകൾ പോലും എന്റെ ജീവിതത്തെ ചോദ്യം ചെയ്തും പരിഹസിച്ചും അതിലൂടെ വരുമാനം കണ്ടെത്തുന്നത് കാണുമ്പോൾ പലവട്ടം തകർന്നുപോയിട്ടുണ്ട്. പല സമയങ്ങളിലും ജീവൻ അവസാനിപ്പിക്കണമെന്ന തോന്നൽ വരെ ഉണ്ടായിട്ടുണ്ട്. പക്ഷേ, പത്ത് വയസ്സുള്ള എന്റെ മകളുടെ മുഖം ഓർക്കുമ്പോഴാണ് ആ ചിന്തയിൽ നിന്ന് പിൻമാറിയത്.
സത്യം അറിയാതെ കേട്ടുകേൾവികളുടെ അടിസ്ഥാനത്തിൽ ഒരാളെയും വിധിക്കരുത്. എല്ലാവർക്കും ഒരുപോലെ മനക്കരുത്തുണ്ടാകണമെന്നില്ല. ദ്രോഹിച്ച് മതിയായി എന്ന് തോന്നുമ്പോൾ മാത്രം നിർത്തൂ," എന്നായിരുന്നു ലക്ഷ്മി പ്രിയയുടെ കമന്റ്.
ഇതിന് പിന്നാലെ അൻസൂസും മറുപടിയുമായി രംഗത്തെത്തി.
"ലക്ഷ്മി, നിങ്ങളെ വ്യക്തിപരമായി ദ്രോഹിക്കണമെന്ന ഉദ്ദേശത്തോടെ ഞാൻ വീഡിയോ ചെയ്തതല്ല. എനിക്ക് എതിർപ്പുണ്ടായിരുന്നത് കുടുംബസംഗമത്തിൽ പുറത്തുവന്ന ആ ശബ്ദസന്ദേശത്തോടാണ്. അന്ന് നിങ്ങൾ കുറച്ചുകൂടി സംയമനത്തോടെ കാര്യങ്ങൾ അവതരിപ്പിച്ചിരുന്നെങ്കിൽ കൂടുതൽ പേർ നിങ്ങളുടെ പക്ഷത്ത് നിന്നേനെ എന്നാണ് എന്റെ വിശ്വാസം.
പക്ഷേ, ആത്മഹത്യയെക്കുറിച്ച് ചിന്തിക്കേണ്ട സാഹചര്യമൊന്നും വരരുത്. അതൊന്നും നിങ്ങൾക്കർഹിക്കുന്നില്ല. എന്റെ വീഡിയോയോ വാക്കുകളോ നിങ്ങളെ ഏതെങ്കിലും വിധത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ഞാൻ ഖേദിക്കുന്നു. അതിന് ക്ഷമ ചോദിക്കുന്നു," എന്നാണ് അൻസൂസ് പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
