തൃശ്ശൂർ: സ്വകാര്യ ബസ് ഉടമകളുടെ സംസ്ഥാനതല യോഗം ഇന്ന് നടക്കും. ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ യോഗം ഇന്ന് രാവിലെ 11 മണിക്ക് തൃശ്ശൂരിൽ വെച്ചാണ് നടക്കുക.
ഇന്ധന വില വർധന യോഗത്തിൽ ചർച്ചയാകും. ഇന്ധന വില കുത്തനെ ഉയരുന്നത് മൂലം ജീവനക്കാർക്ക് വേതനം നൽകാൻ പോലും കഴിയാത്ത അവസ്ഥയാണെന്നാണ് ബസ് ഉടമകള്‍ പറയുന്നത്.
സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചുള്ള സർക്കാർ തീരുമാനവും യോഗത്തിൽ ചർച്ചയാകും.കെഎസ്ആർടിസിയിലെ സൗജന്യ യാത്ര സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം കുറയ്ക്കുമെന്നാണ് സംഘടന വ്യക്തമാക്കുന്നത്.
അതേസമയം, സ്വകാര്യ മേഖലയ്ക്ക് അനുകൂലമായ സർക്കാർ നിലപാട് ഉണ്ടായില്ലെങ്കിൽ സംഘടനയുടെ നേതൃത്വത്തിൽ സ്വകാര്യ ബസ് തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് സാധ്യത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
