പുലിക്കളി വിവാദം: വി.കെ ശ്രീരാമന്റെ വിമര്‍ശനത്തില്‍ സങ്കടമെന്ന് സുരേഷ് ഗോപി; സാമ്പത്തിക സഹായം തുടരുമെന്നും കേന്ദ്രമന്ത്രി

AUGUST 20, 2026, 2:21 AM

തൃശൂര്‍: തൃശൂരിന്റെ പ്രശസ്തമായ പുലിക്കളിയെക്കുറിച്ചുള്ള നടന്‍ വി.കെ ശ്രീരാമന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. പുലിക്കളിയെ കണ്ടാല്‍ ഓക്കാനം വരുന്ന കലാ വൈകൃതം എന്ന് ഫെയ്സ്ബുക് പോസ്റ്റിലൂടെ ശ്രീരാമന്‍ വിശേഷിപ്പിച്ചതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. വയറും മാറും പെരുപ്പിച്ചു കാട്ടുന്നത് രൂപ വൈകൃതമാണെന്നും ഇത്തരം കുംഭകുലുക്കിക്കളികളെ കലയെന്ന് വിളിക്കുന്നത് ആഭാസമാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

എന്നാല്‍ ശ്രീരാമനെപ്പോലൊരു മുതിര്‍ന്ന കലാകാരനില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ പ്രതീക്ഷിച്ചില്ലെന്നും അത് ഏറെ സങ്കടകരമാണെന്നും കേന്ദ്രസഹമന്ത്രിയും എംപിയുമായ സുരേഷ് ഗോപി പ്രതികരിച്ചു. തൃശൂര്‍ പൂരത്തോളം ജനസഞ്ചയം പുലിക്കളി കാണാന്‍ തടിച്ചുകൂടുന്നത് അത് വൈകൃതമായതുകൊണ്ടല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സാധാരണക്കാരായ പാവപ്പെട്ട കലാകാരന്മാരാണ് ജനങ്ങള്‍ക്ക് ആനന്ദമേകാന്‍ ഈ പ്രകടനവുമായി തെരുവിലിറങ്ങുന്നത്.

ഈ പാരമ്പര്യ കലാരൂപത്തിന്റെ സാംസ്‌കാരിക പ്രസക്തി തിരിച്ചറിഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. മുന്‍പ് രാജ്യസഭാംഗമായിരുന്ന സമയത്തും നേരിട്ടും നല്‍കിയ സഹായങ്ങള്‍ക്ക് പുറമേ, ടൂറിസം സഹമന്ത്രിയായ ശേഷവും കൂടുതല്‍ തുക ലഭ്യമാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 24 ലക്ഷം രൂപ പുലിക്കളി സംഘങ്ങള്‍ക്ക് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam