തൃശൂർ: ലയണൽ മെസിയെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളിൽ പ്രകോപിതനായി കായികമന്ത്രി വി അബ്ദുറഹിമാൻ. മെസ്സിയെ കേരളത്തിൽ എത്തിക്കുന്നു എന്നതിലൂടെ ദുരൂഹ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് ഹൈബി ഈഡൻ എംപി ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യമാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്.
ഹൈബി ഈഡന്റെ ആരോപണങ്ങളിൽ പ്രതികരണം ചോദിച്ചപ്പോൾ മന്ത്രി ചാനൽ മൈക്കുകൾ തട്ടിത്തെറിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം സ്‌കൂളിലേയ്ക്ക് കയറിപ്പോയി.
അബ്ദുറഹിമാനോടൊപ്പമുണ്ടായിരുന്ന മുൻ മന്ത്രി എ സി മൊയ്‌തീനും മാദ്ധ്യമങ്ങളെ തടഞ്ഞു. ചാനൽ മൈക്കുകൾ പിടിച്ചുതാഴ്‌ത്തിയ അദ്ദേഹം വൃത്തികേട് കാണിക്കരുതെന്നും പറഞ്ഞു. മന്ത്രിക്കൊപ്പമുണ്ടായിരുന്ന സംഘം മാദ്ധ്യമപ്രവർത്തകരോട് കയർക്കുകയും ചെയ്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
