സോണിയ ഗാന്ധിയുടെ ആത്മകഥ പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ ഇന്ത്യ പിന്മാറിയ സംഭവം: നരേന്ദ്ര മോദിക്ക് എതിരെ കോൺഗ്രസ് 

AUGUST 28, 2026, 9:18 PM

ദില്ലി: സോണിയ ഗാന്ധിയുടെ ആത്മകഥ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ ഇന്ത്യ പിന്മാറിയതില്‍ നരേന്ദ്ര മോദിക്ക് എതിരെ കോണ്‍ഗ്രസ് രംഗത്ത്. 

ബിജെപി സര്‍ക്കാര്‍ ജനങ്ങള്‍ പുസ്തകം വായിക്കുന്നതിനെ ഭയപ്പെടുന്നു എന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗെഗോയി  ആരോപിച്ചു.

മോദി സര്‍ക്കാര്‍ പ്രസാധകരെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് ആരോപിച്ചു. നരേന്ദ്ര മോദി, ആര്‍എസ്എസ്, ചൈന ഇന്ത്യന്‍ അതിര്‍ത്തി കയ്യേറല്‍ എന്നീ പരാമര്‍ശങ്ങള്‍ പുസ്തകത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ പെന്‍ഗ്വിനുമേല്‍ സമ്മര്‍ദ്ദമുണ്ടായി. ഇന്ത്യയില്‍ മാത്രമാണ് പെന്‍ഗ്വിന്‍ മാറ്റങ്ങള്‍ ആവശ്യപ്പെടുന്നത് എന്നും ഗെഹ്ലോട്ട് പറഞ്ഞു. 

vachakam
vachakam
vachakam

അതേസമയം, പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസിന്റെ പിന്‍മാറ്റത്തെ പരിഹസിച്ച് ബിജെപി നേതാവ് അമിത് മാളവ്യ വെള്ളിയാഴ്ച രംഗത്തെത്തി.

സോണിയ ഗാന്ധിയുടെ ഓര്‍മകളാണോ പരിശോധിക്കേണ്ടത്, അതോ 'വസ്തുതയും ഭാവനയും തമ്മിലുള്ള മങ്ങിയ അതിര്‍ത്തിയാണോ' പരിശോധിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam