ഇടുക്കി: ആനച്ചാലിൽ വിനോദസഞ്ചാരികൾ സ്‌കൈ ഡൈനിങിൽ കുടുങ്ങിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേരള വിനോദസഞ്ചാര വകുപ്പ് അംഗീകരിച്ച വിനോദ ഉപാധികളിൽ സ്‌കൈ ഡൈനിങ്ങില്ലെന്ന് ആണ് അധികൃതർ വ്യക്തമാക്കിയത്.
ഇതോടെ സംസ്ഥാനത്ത് സ്‌കൈ ഡൈനിങ് പ്രവർത്തിക്കുന്നത് നിയമ വിരുദ്ധമായെന്ന് വ്യക്തമായി. കേരള ടൂറിസം ഡിപ്പാർട്ട്‌മെൻറ് അംഗീകരിച്ചിരിക്കുന്നത് 33 വിനോദ ഉപാധികൾ മാത്രമാണ്. അതിൽ സ്‌കൈ ഡൈനിങ് ഉൾപ്പെടുന്നില്ല. ആനച്ചാലിൽ സ്‌കൈ ഡൈനിങ് തുടങ്ങുന്നതിന് ടൂറിസം ഡിപ്പാർട്ട്‌മെന്റിൽ അപേക്ഷ സമർപ്പിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.
ഇത് സംബന്ധിച്ച് ഇടുക്കി ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടൂറിസം ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. മാർഗനിർദേശങ്ങൾ രൂപീകരിച്ച ശേഷമേ ഇനി ആനച്ചാലിലെ സ്‌കൈ ഡൈനിങ് തുറന്ന് പ്രവർത്തിക്കുകയുള്ളൂ. ഒരു മാസം മുമ്പാണ് സ്‌കൈ ഡൈനിങ് പ്രവർത്തനം തുടങ്ങിയത്. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'കേട്ടാലറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണം നടക്കുന്നു'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ശോഭാ
'തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്നു'; പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക്
ഒല്ലൂരിൽ മന്ത്രി കെ. രാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി ചൂരൽമല നിവാസികൾ
കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സംഘർഷം; തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സന്ദീപ് വാര്യരെ എസ്എഫ്ഐ പ്രവർത്തകർ