ആർപ്പൂക്കരയിൽ കണ്ടെത്തിയ തലയോട്ടി പുരുഷന്റേത്; കാണാതായവരുടെ വിവരം തേടി പൊലീസ്

SEPTEMBER 20, 2025, 10:27 PM

കോട്ടയം: കോട്ടയം ആർപ്പുക്കര വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂളിന്‍റെ ഗ്രൗണ്ടിന്‍റെ നിന്ന് കണ്ടെത്തിയ അസ്ഥികൂടങ്ങൾ 30 വയസിന് മുകളിൽ പ്രായമുള്ള പുരുഷന്‍റേതെന്ന് പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട്ട്. 

കൂടുതൽ പരിശോധനയ്ക്കായി അസ്ഥിക്ഷണങ്ങള്‍ തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കും. ഇവിടെ വെച്ച് വിശദമായ ശാസ്ത്രീയ പരിശോധന നടത്തും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് ലാബിലാണ്  അസ്ഥി കഷ്ണങ്ങൾ പ്രാഥമിക പരിശോധന നടത്തിയത്. 

ഇന്നലെ വിശദമായ പോസ്റ്റ്മോർട്ടം നടന്നിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പത്തുവര്‍ഷത്തിനിടെ കോട്ടയം ജില്ലയിൽ നിന്ന് കാണാതായവരുടെ വിവരങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.

vachakam
vachakam
vachakam

ഗാന്ധിനഗർ, ഏറ്റുമാനൂർ, കുമാരകം, കോട്ടയം ഈസ്റ്റ്‌, കോട്ടയം വെസ്റ്റ് തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ നിന്നു കാണാതായവരെ കേന്ദ്രീകരിച്ചാണ് കൂടുതൽ അന്വേഷണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam